കൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ: കേന്ദ്ര വിദേശകാര്യ മന്ത്രി

പുരാണ കഥാപാത്രങ്ങളായ കൃഷ്ണനും ഹനുമാനുമായിരുന്നുലോകത്തിലെ ഏറ്റവും നയതന്ത്രജ്ഞനാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്’-എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പുനെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയശങ്കർ നന്ദി പറഞ്ഞു.

കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കർ ഉപമിച്ചത് ”മൾട്ടിപോളാർ ഇന്ത്യ” എന്നാണ് വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്.ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണൻ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്ത ശിശുപാലനെ കൃഷ്ണൻ വധിക്കുകയായിരുന്നു.തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കിൽ നമ്മൾ കൃഷ്ണനെ മാതൃകയാക്കണം എന്നും മന്ത്രി പറഞ്ഞു.

വലിയ ഒരു ദൗത്യമേറ്റെടുത്ത ഹനുമാൻ നയതന്ത്രത്തിലൂന്നിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്. രാവണനിൽ നിന്ന് സീതയെ രക്ഷിച്ച കഥ സൂചിപ്പിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News