ഉടുമ്പിനെ പിടിച്ച് കറിവച്ചു; നാലു പേർ പിടിയിൽ

ഉടുമ്പിനെ പിടിച്ച് കറിവച്ച കേസിൽ നാലു പേർ പിടിയിൽ. എറണാകുളം നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ചാംമൈൽ സെറ്റില്‍മെന്റിലെ പൊന്നപ്പന്‍ (52), കെയ്യിക്കല്‍ കെ എം ബാബു(50), തെപ്പെറമ്പില്‍ ടി കെ മനോഹരന്‍, മകന്‍ മജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 26ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നാണ് ആറ് കിലോയിലധികം തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാല് പേരും ഇറച്ചി വീതം വെച്ച് കറി വെച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News