കോവളം ബൈക്ക് റേസിംഗ് അപകടം; പരുക്കേറ്റ യുവാവും മരിച്ചു

തിരുവനന്തപുരം കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പരുക്കേറ്റ യുവാവും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അപകടത്തില്‍ പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്.

തിരുവല്ലം-കോവളം ബൈപ്പാസില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ റേസിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി.

ഈ ഭാഗത്ത് ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. കോവളം ബൈപ്പാസ് റോഡില്‍ ഇതിനും മുമ്പും റേസിങ്ങിനിടെ അപകടമരണങ്ങള്‍ ഉണ്ടായിരുന്നു.

അപകടം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ബൈപ്പാസ് റോഡില്‍ വാഹനപരിശോധന ശക്തമാക്കും. ഇനിമുതല്‍ റേസിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News