പ്രതിപക്ഷ നേതാവിന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ

പ്രതിപക്ഷ നേതാവ് വിഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ഔദ്യോഗിക വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ. നിലവിലെ ടൂറിസം ചട്ടപ്രകാരമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. നിലവില്‍ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇതുവരെ വിഡി സതീശനും അനുവദിച്ചത്. .

മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News