വാഹന പരിശോധനയ്ക്കിടെ എസ് ഐ യെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ് ബൈക്ക് യാത്രക്കാര്‍

വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാര്‍ എസ് ഐ യെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലുണ്ടായ സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി എസ് ഐ സന്തോഷിന് പരുക്കേറ്റു. ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ സന്തോഷ് മോനെ, ബൈക്കിലെത്തിയവര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്ക് യാത്രക്കാര്‍ക്ക് നേരെ എസ് ഐ കൈകാണിച്ചെങ്കിലും അവര്‍ നിര്‍ത്താന്‍ തയ്യാറായില്ല.

വേഗത കുറച്ച ബൈക്കിനു പിന്നില്‍ എസ് ഐ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബൈക്ക് അതിവേഗം മുന്നോട്ടെടുത്തപ്പോള്‍ എസ് ഐ സന്തോഷ് മുഖമിടിച്ച് താഴെ വീഴുകയായിരുന്നു.

വീഴ്ച്ചയില്‍ എസ് ഐയുടെ കൈക്ക് പൊട്ടലുണ്ടായി. മുഖത്തിനും പരുക്കേറ്റ എസ് ഐ സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ബൈക്കില്‍ കടന്നു കളഞ്ഞവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News