തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല;2024 ൽ ബിജെപി തകർന്നടിയും: ശശി തരൂർ

വരാൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.2024 ൽ ബിജെപിക്ക് ക്ലീൻ സ്വീപ്പിന് സാദ്ധ്യതയില്ല. ബിജെപിക്ക് വോട്ടു കുറയുമെന്നും തരൂർ ചൂണ്ടിക്കാട്ടി.വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഒന്നുകിൽ മോദി – ഷാ ഭരണം തുടരും. അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ഒത്തൊരുമിച്ചുള്ള ഒരു സർക്കാർ അധികാരത്തിൽ വരുമെന്നും തരൂർ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

വെല്ലുവിളികളിൽ ഒളിച്ചോടുന്ന വ്യക്തിയല്ല താൻ. താനൊരു ഇന്ത്യൻ പൗരനാണ്. തൻ്റെ ജീവിതത്തിൽ ഞാൻ ഒന്നും ഒളിച്ച് ചെയ്തിട്ടില്ല. അതാണ് തൻ്റെ കുഴപ്പം. ഒന്നും ഒളിച്ച് ജീവിച്ചിട്ട് കാര്യമില്ല എന്നൊരു വിശ്വാസമുണ്ടായിട്ടുണ്ട്. എല്ലാ വിഷയത്തിലും താൻ കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്.എന്റെ മനസിൽ വരുന്നത് ഞാൻ ചിന്തിച്ചിട്ട് പറയുമെന്നും തരൂർ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് പ്രവർത്തകരുടെയിടയിൽ വലിയൊരു ഊർജ്ജവും ആവേശവും വന്നിട്ടുണ്ട്.പ്രവർത്തകർക്ക് ഒരു ആത്മവിശ്വാസം കൂടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഇമേജിനും മാറ്റം വന്നു. കുറേ വർഷങ്ങളായി പപ്പു എന്നൊക്കെ പറഞ്ഞ് ബി ജെ പിക്കാർ നടന്നു. ഈ യാത്രയിൽ 130 ദിവസം നോൺസ്‌റ്റോപ്പായി നടന്ന് ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയാണ് രാഹുൽ. ഈ യാത്രയിൽ പന്ത്രണ്ട് പതിമൂന്ന് പ്രസ് കോൺഫറൻസ് ചെയ്തിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഒരു പ്രസ് കോൺഫറൻസെങ്കിലും ചെയ്തിട്ടുണ്ടോ? എന്നും തരൂർ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News