മെൽബൺ പാർക്കിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച്.ഇതോടെ ലോക ഒന്നാം നമ്പർ തിരിച്ചുപിടിക്കാനും ജോക്കോവിച്ചിനായി.
6-3, 7-6(4), 7-6(5) എന്ന സ്കോറിനാണ് നൊവാക് ജോക്കോവിച്ചിൻ്റെ വിജയം. ഇതോടെ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ പത്താം കിരീടം എന്ന റെക്കോർഡ് സ്വന്തമാക്കി.
സെർബിയൻ റാഫേൽ നദാലിനൊപ്പം പുരുഷവിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടനേട്ടമെന്ന റെക്കോർഡിനൊപ്പമെത്താനും ജോക്കോച്ചിനായി. തൻ്റെ 22-ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിലാണ്ജോക്കോവിച്ച് ഇന്ന് മുത്തമിട്ടത്.
ഗ്രാൻഡ് സ്ലാം ചാമ്പ്യൻമാരുടെ പട്ടിക
റാഫേൽ നദാൽ: 22
നൊവാക് ജോക്കോവിച്ച്: 22
റോജർ ഫെഡറർ: 20
പീറ്റ് സാമ്പ്രസ്: 14
റോയ് എമേഴ്‌സൺ: 12
റോഡ് ലാവർ: 11
ബിയോൺ ബോർഗ്: 11
ടിൽഡൻ: 10
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here