അനില്‍ ആന്റണി ബിജെപിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല; ആഞ്ഞടിച്ച് വി പി സാനു

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ബിബിസിയെ കുറിച്ചല്ലെന്നും ഇന്ത്യയില്‍ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി പി സാനു പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബിബിസി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ രാജ്യത്ത് ചര്‍ച്ച ചെയ്തിട്ടുള്ള ജനങ്ങള്‍ക്ക് അറിയാവുന്ന വസ്തുതകളാണ് ബിബിസി പറഞ്ഞത്. എന്നാല്‍ കോടതിയുടെ മുമ്പില്‍ എത്താതെ പോയ സത്യങ്ങളാണ് അവ. അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ആയിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററില്‍ കുറിച്ചിട്ടില്ലെന്നും വി പി സാനും പ്രതികരിച്ചു.

അദ്ദേഹം ബിജെപിയിലേക്ക് പോയാല്‍ അത്ഭുതപ്പെടാനില്ലെന്നും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും എ കെ ആന്റണി ബിജെപിക്കെതിരെ ഒരു വാക്കുപോലും ഉയര്‍ത്തിയിട്ടില്ലെന്നും എസ്എഫ്‌ഐയെ നിരോധിക്കണമെന്നാണ് ആന്റണി പറഞ്ഞതെന്നും വി പി സാനു ഓകര്‍മിപ്പിച്ചു.

പഴയ കെ എസ് യുകാരനില്‍ നിന്നും അദ്ദേഹം ഒരിക്കല്‍പോലും വളരാന്‍ ശ്രമിച്ചിട്ടില്ല. പഴയ കെ എസ് യു കാരനില്‍ നിന്നും
അദ്ദേഹത്തിന്റെ മകനും അതേ രാഷ്ട്രീയമാണ് ഉള്‍ക്കൊണ്ടിട്ടുള്ളത്. ബിബിസി കാശ്മീര്‍ ഉള്‍പ്പെടുത്താതെ ഭൂപടം വരച്ചത് പ്രശ്‌നം തന്നെയാണ്. എന്നാല്‍ ബിബിസിയെ വിശ്വസിക്കുവാന്‍ കൊള്ളാം എന്ന് പറഞ്ഞതു പോലും നരേന്ദ്രമോദിയാണെന്നും വി പി സാനു തുറന്നടിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം എത്രത്തോളം തടയുന്നുവോ അത്രത്തോളം പ്രദര്‍ശനവുമായി മുന്നോട്ടു പോകുമെന്നും വി പി സാനു പറഞ്ഞു.

കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നുംമായിരുന്നു അനില്‍ കെ ആന്‍റണിയുടെ പരാമര്‍ശം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചായിരുന്നു അനിലിന്റെ ട്വീറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News