ഭാരത് ജോഡോ യാത്ര പൂർത്തിയായി

കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. നാളെ ശ്രീനഗറിൽ സമാപന സമാപന സമ്മേളനം നടക്കും.ഇന്ന് രാവിലെ രാവിലെ പന്താചൗക്കില്‍നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചു. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നത്തെ യാത്രയിൽ പങ്കു ചേർന്നു.

2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽനിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 145 ദിവസം നീണ്ടുനിന്ന യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4080 കിലോ മീറ്റർ ദൂരമാണ്‌ രാഹുൽ ഗാന്ധി കാൽനടയായി സഞ്ചരിച്ചത്.12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.

സമാപന സമ്മേളനത്തിന് മുന്നോടിയായി സിആര്‍പിഎഫ്, പൊലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 പ്രതിപക്ഷ പാർട്ടികളിൽ 13 പാർട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല.

ഡിഎംകെ, എൻസിപി, ആർജെഡി, ജെഡിയു, ശിവസേന, സിപിഐ, വിടുതലൈ ചിരുതൈകൾ കക്ഷി, കേരള കോൺഗ്രസ്, മുസ്‌ലിം ലീഗ്, നാഷണൽ കോൺഫറൻസ്, പിഡിപി, ജാർഖണ്ഡ് മുക്തിമോർച്ച തുടങ്ങിയ പാർട്ടികൾ സമാപനത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.തിങ്കളാഴ്ച്ച പാർട്ടികൾ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന പൊതുറാലിയും സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News