പോരാട്ട വീര്യം ചോരാതെ ഗോകുലം എഫ് സി; കെങ്ക്രെ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

2022 സീസണ്‍ ഐ ലീഗില്‍ കെങ്ക്രെ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഗോകുലം കേരള എഫ്സി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഹോം മത്സരത്തില്‍ സെര്‍ജിയോ ഇഗ്ലേഷ്യസാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ഗോകുലം കേരള എഫ്സി വിജയിക്കുന്നത്. കഴിഞ്ഞ ഹോം മത്സരത്തില്‍ റയല്‍ കാശ്മീരിനെയും ഗോകുലം കേരള തോല്‍പ്പിച്ചിരുന്നു. വിജയത്തോടുകൂടി ഗോകുലം കേരള എഫ്സി ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിയുമായി 5 പോയിന്റുകളുടെ വ്യത്യാസമാണ് നിലവില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News