സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണു; വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്

കന്യാകുമാരി കുളത്തുറയിൽ വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിന്റെ അരികിലൂടെ നടന്നുവരികയായിരുന്നു സ്ത്രീയും മകളും.

ഇതിനിടെ എതിരേ വന്ന വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന സിമന്റ് മിക്‌സര്‍ യന്ത്രം സ്ത്രീയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഇവരെ ഗുരുതര പരുക്കുകളോടെ കുളത്തുറയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News