ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായ വേളയില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി കിട്ടിയതോടെയാണ് രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചത്. 1948 ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകന്‍ ഷേഖ് അബ്ദുള്ളക്കൊപ്പം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണ് ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്.
നെഹ്‌റുവിന്റെ കാശ്മീരുമായുള്ള ബന്ധം ഓര്‍മ്മിപ്പിച്ചാണ് ഭാരത് ജോഡോ യാത്ര കാശ്മീരിലൂടെ സഞ്ചരിച്ചത്. അതിനാല്‍ തന്നെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയ രാഹുലിന്റെ നീക്കം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. നെഹ്‌റുവിന്റെ കാലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കാശ്മീരില്‍ പതാക ഉയര്‍ത്തിയത്. നെഹ്‌റുവിന്റെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും നെഹ്‌റു മുന്നോട്ടുവച്ച ആശയങ്ങള്‍ കാശ്മീരില്‍ അടക്കം എത്രമാത്രം ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here