ചരിത്രം കുറിച്ച് ടീം ഇന്ത്യ; പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 കിരീടം ഇന്ത്യക്ക്

പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർക്ക് ടീം ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ ബൗളിംഗ് നിരയുടെ പ്രകടനം.

17.1 ഓവറിൽ 68 റൺസിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു.ഇന്ത്യക്കായി ടിറ്റസ് സദ്ദു, അർച്ചന ദേവി, പർഷവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും  ഷെഫാലി വർമ, മന്നത് കശ്യപ്, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.നാല് പേർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനായത്.19 റൺസെടുത്ത റെയ്ന മക്​ഡൊണാൾഡ് ഗേ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ഇന്ത്യക്ക് വേണ്ടി പന്തെറിയാൻ എത്തിയവരെല്ലാം വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് നിര തകർന്നടിയുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 29 പന്തിൽ 24 റൺസ് നേടിയ ഗോംഗഡി തൃഷ യാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.സൗമ്യ തിവാരി പുറത്താവാതെ 24 റൺസും ക്യാപ്റ്റൻ  ഷെഫാലി വർമ 11 പന്തിൽ 14 റൺസും നേടിയപ്പോൾ ഇന്ത്യ 7 വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News