ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത്‌ പത്തൊമ്പതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര(19)യാണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലായിരുന്നു അക്ഷരയെ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കെട്ടിടത്തിന് മുകളിൽനിന്നു വീണ് പരുക്കേറ്റതിന്റെ പാടുകളുണ്ട്. രക്ഷിതാക്കൾ അക്ഷരയെ കാണാനില്ലെന്ന് പറഞ്ഞ് ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News