നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നായിരുന്നു അടിയന്തരമായി വിമാനം നിലത്തിറക്കിയത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഷാര്‍ജ കൊച്ചി വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 6 ജീവനക്കാര്‍ ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും സുരക്ഷിതരെന്ന് സിയാല്‍ അറിയിച്ചു.
അടിയന്തര ലാന്‍ഡിംഗിന്റെ ഭാഗമായി വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. വിമാന സര്‍വ്വീസ് നിലവില്‍ സാധാരണ നിലയിലായെന്നും സിയാല്‍ അറിയിച്ചു.
അതേസമയം ഇന്ന് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. അടിയന്തരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാര്‍ സുരക്ഷിതരെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടനെ തന്നെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. എയര്‍ ഏഷ്യയുടെ ലക്നൗ- കൊല്‍ക്കത്ത വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here