ദിമിത്രിയോസാണ് താരം; വിജയത്തേരിലേറി മഞ്ഞപ്പട; വീണ്ടും മൂന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഇരട്ട ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റെകോസാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. രണ്ടു മിനിറ്റിനിടെയാണ് താരം രണ്ടു തവണ ഗോളടിച്ചത്.

ജയത്തോടെ 28 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്.

16 മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്. സ്വന്തം മൈതാനമായ കൊച്ചിയില്‍ ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News