മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറി: മന്ത്രി എം.ബി രാജേഷ്

രാജ്യത്തെ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറിയെന്ന് മന്ത്രി എം.ബി.രാജേഷ്. കേരളത്തിലെ മാധ്യമങ്ങള്‍ ദേശീയ പ്രശ്നങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുവെന്നും എം.ബി രാജേഷ്.

സര്‍ക്കാരിന്റെ നാവായി മാധ്യമങ്ങള്‍ മാറാന്‍ പാടില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമദിനാഘോഷ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

രാജ്യത്ത് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി ചുണ്ടിക്കാട്ടിയാണ് മന്ത്രി എം.ബി രാജേഷിന്റെ വിമര്‍ശനം. തിരുവനന്തപുരത്ത് മാധ്യമദിനാഘോഷ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ മുഖ്യപ്രഭാഷണം നടത്തി

പുനീത് കുമാര്‍ ഐഎഎസ്, മീഡിയഅക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ സുരേഷ്. വെള്ളിമംഗലം, സാനുജോര്‍ജ്, അനുപമ ജി.നായര്‍, പി.ആര്‍.ഡി അഡീഷണര്‍ ഡയറക്ടര്‍മാരായ കെ.സന്തോഷ് കുമാര്‍,കെ.അബ്ദുള്‍ റഷീദ് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News