ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദോത്സവം; ശ്രദ്ധേയമായി ‘ചമയം 2K23’

പാലക്കാട് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ സൗഹൃദോത്സവം ‘ചമയം 2K23’ ശ്രദ്ധേയമായി. എടത്തനാട്ടുകര ഗവൺമെൻറ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കലാമേള സംഘടിപ്പിച്ചത്. കലാമേളയിൽ വിവിധ സബ് ജില്ലകളില്‍ നിന്നും അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രത്യേകം സജ്ജമാക്കിയ ഏഴ്‌ വേദികളിൽ 18 ഇനങ്ങളിലായാണ് പരിപാടികള്‍ നടന്നത്.

മത്സരസ്വഭാവമില്ലാത്തത് കൊണ്ട് തന്നെ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും പ്രശസ്തിപത്രവും നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി തയ്യാറാക്കിയ ‘ഡിജി ലുക്ക്‌ ഡിജിറ്റൽ മാഗസിൻ’ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. സംസ്ഥാന ശാസ്ത്രമേള, കലോല്‍സവം, കായികമേള എന്നിവയിലെ വിജയികള്‍ക്കും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയായിരുന്നു മുഖ്യാതിഥി. ജില്ലാ പഞ്ചായത്ത് അംഗം കെ.മെഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News