ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്. മതേതരത്വത്തിന് വേണ്ടി നിലകൊണ്ടെന്ന കാരണത്താലാണ് 75 വര്‍ഷം മുമ്പ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. വര്‍ഗീയവാദികള്‍ അധികാരത്തിലേറിയാല്‍ ഉണ്ടാകുന്ന ദുരന്തമാണ് രാജ്യം ഇന്ന് കാണുന്നതും.
1948 ജനുവരി 31-ഗോഡ്‌സെ എന്ന ഹിന്ദുത്വ ഭീകരന്‍ ഗാന്ധിക്കെതിരെ വെടിയുതിര്‍ത്തു! കൊല്ലപ്പെട്ടത് ഗാന്ധിയെന്ന മനുഷ്യന്‍ മാത്രമായിരുന്നില്ല, രാഷ്ട്രം മതാതീതമായിരിക്കണമെന്ന് ഉറക്കെ പറഞ്ഞ്, വര്‍ഗീയതയുടെ മുറിവുണക്കാനായി തന്റെ ജീവിതം മാറ്റിവെച്ച മഹാത്മാവായിരുന്നു. ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ സംഘപരിവാറിനെ നിരോധിച്ചു. നിയമത്തിന്റെ നൂലാമാലകളും ഭരണകൂടത്തിന്റെ ഒത്താശയും സംഘപരിവാറിന് തണലായി. ജനസംഘമായും ബി.ജെ.പിയുമായെല്ലാം ഈ RSS വളര്‍ന്നു. ആ വളര്‍ച്ചക്കൊപ്പം രാജ്യത്ത് കലാപങ്ങളും വംശഹത്യകളൂം പെരുകി.
ഗാന്ധിയുടെ വത്സല ശിഷ്യന്‍ നെഹ്‌റു ഇരുന്ന കസേരയില്‍ നരേന്ദ്ര മോദി ആസനസ്ഥനായി. ഗാന്ധിയുടെ ഇന്ത്യ മോദിയുടെ ഇന്ത്യയായി മാറിയപ്പോള്‍ ഈ രാജ്യം തലകുനിച്ചു. പ്രധാനമന്ത്രിയുടെ മാനം കാക്കാനായി ഒരു ഡോക്യുമെന്ററിക്ക് പോലും വിലക്കേര്‍പ്പെടുത്തേണ്ട ദുഃസ്ഥിതിയിലേക്ക് രാജ്യം കൂപ്പുകുത്തി.
കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ ആപത്തുക്കളെക്കുറിച്ച് ഗാന്ധി നല്‍കിയ മുന്നറിയിപ്പുകള്‍ അക്ഷരംപ്രതി ശരിയെന്ന് കാലം തെളിയിച്ചു. മോദിയുടെ വിശ്വസ്തന്റെ ദയനീയ പതനം ഗാന്ധി എത്ര ശരിയെന്നതിന്റെ കൂടി തെളിവാണ്. ഗാന്ധി അമര്‍ത്ത്യനാണ്. പൊരുതുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആവേശവും വഴികാട്ടിയുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here