കേസ് കൊടുത്തതിലെ വൈരാഗ്യം; വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്

കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്. ഇയാളുടെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ യുവാവ് പിടിയിലായി. പെരുമ്പായിക്കാട് വട്ടമുകള്‍ സ്വദേശി ജയേഷിനെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ അതിക്രമിച്ചു കയറി ഓട് ഉപയോഗിച്ചാണ് വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നേരത്തെ ജയേഷിന്റെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണം.

ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ജയേഷ്. രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News