രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് വിജയം

ലഖ്നൗവിൽ നടന്ന രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻ്റിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ടീം ഇന്ത്യ. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിലാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒരു ജയം വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻ്റിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും മത്സരം അവസാനഓവർ വരെ നീണ്ടു. 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 101 നേടിയാണ് ഇന്ത്യ വിജയത്തിലെത്തിയത്.

റാഞ്ചിയിൽ നടന്ന ആദ്യ മത്സരം ന്യൂസിലൻ്റ് 21 റണ്‍സിന് ജയിച്ചു. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കുന്ന അവസാനത്തേതും മൂന്നാമത്തേതുമായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News