പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റിലായതായി പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(23) കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നത്. അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് ജോലി തേടി സൂരജ് പോളണ്ടിലെത്തിയത്. പോളണ്ടില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു സൂരജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News