വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതുവരെ ചികിത്സ തേടിയതില്‍ 10 പേര്‍ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ ആരുടേയും നില സാരമുള്ളതല്ല. ഭക്ഷ്യ വിഷബാധയാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News