അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാൻ എസ്‌ബിഐ. എൽഐസിക്ക്‌ പുറമേ രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്‌ബിഐയും 20000 കോടി രൂപ സമാഹരിക്കുന്നതിനായി അദാനി ഗ്രൂപ്പ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ എഫ്‌പിഒയിൽ(തുടർ ഓഹരിവിൽപ്പന) നിക്ഷേപിച്ചിരിക്കുന്നത് കോടികളാണ്. എൽഐസി 300 കോടി രൂപയും എസ്‌ബിഐ 225 കോടി രൂപയും എഫ്പിഒയിൽ നിക്ഷേപിച്ചു. എസ്‌ബിഐ ലൈഫ്‌ ഇൻഷുറൻസ്‌ 125 കോടി രൂപയും എസ്‌ബിഐ എംപ്ലോയീസ്‌ പെൻഷൻ ഫണ്ട്‌ 100 കോടിയുമാണ്‌ നിക്ഷേപിച്ചത്‌. വൻകിട നിക്ഷേപകർക്കായി അദാനി നീക്കിവച്ച ഓഹരികളാണ്‌ എൽഐസിയും എസ്‌ബിഐയും വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിന്‌ ശേഷം നടത്തിയ ഈ നിക്ഷേപങ്ങളിലൂടെയും എസ്‌ബിഐക്കും എൽഐസിക്കും വൻ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒരു ഓഹരിക്ക്‌ 3276 രൂപ എന്ന തോതിലാണ്‌ എൽഐസിയും എസ്‌ബിഐയും അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ വാങ്ങിക്കൂട്ടിയത്‌. എന്നാൽ അദാനിയുടെ എന്റർപ്രൈസസ്‌ ഓഹരിയുടെ വില 2721 രൂപയിലേക്ക്‌ കൂപ്പുകുത്തി.

ഇതോടെ എൽഐസിയുടെ 300 കോടി നിക്ഷേപത്തിന്റെ മൂല്യം 249 കോടിയിലേക്ക്‌ ഒതുങ്ങി. ഒറ്റ ദിവസംകൊണ്ട്‌ 51 കോടിയുടെ നഷ്ടമാണ് ഇത് വഴി എൽഐസിക്ക് ഉണ്ടായത്. എസ്‌ബിഐ ലൈഫ്‌ഇൻഷുറൻസിന്റെ 125 കോടി നിക്ഷേപം 104 കോടിയിലേക്ക്‌ ചുരുങ്ങിയപ്പോൾ ഉണ്ടായിരിക്കുന്നത് 21 കോടിയുടെ നഷ്ടമാണ്. എസ്‌ബിഐ എംപ്ലോയീസ്‌ പെൻഷൻ ഫണ്ടിന്റെ 100 കോടി നിക്ഷേപം 83 കോടിയായപ്പോൾ 17 കോടിയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News