കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് അന്തരിച്ചു

പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബെംഗളൂരു കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500-ഓളം സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം നടന്‍ ശങ്കര്‍ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.

1981-ല്‍ പുറത്തിറങ്ങിയ ‘മിഞ്ചിന ഊട്ട’ ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു തുടങ്ങിയവയാണ് പ്രധാനസിനിമകള്‍. അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ അടുത്ത സുഹൃത്തായിരുന്നു മന്‍ദീപ് റോയ്. ഒരുകാലത്ത് ശങ്കര്‍നാഗിന്റെ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളിലൊന്നായിരുന്നു മന്‍ദീപ് റോയിയുടെ ഹാസ്യ കഥാപാത്രങ്ങള്‍. പിന്നീട് രാജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പവും മന്‍ദീപ് റോയ് അഭിനയിച്ചു.

ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 2017‑ല്‍ പുറത്തിറങ്ങിയ പുനീത് രാജ്കുമാര്‍ ചിത്രം രാജകുമാര, പുഷ്പക വിമാന തുടങ്ങിയവയില്‍ മികച്ചവേഷം അവതരിപ്പിച്ചു. 2021‑ല്‍ പുറത്തിറങ്ങിയ ഓട്ടോ രമണയായിരുന്നു അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News