പോളണ്ടില്‍ കൊല്ലപ്പെട്ട സൂരജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

പോളണ്ടില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശി സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മന്ത്രി കെ രാജന്‍. കൊലപാതകികള്‍ കസ്റ്റഡിയില്‍ ആയെന്ന അനൗദ്യോഗിക വിവരം ലഭിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പോളണ്ടില്‍ തൃശ്ശൂര്‍ സ്വദേശിയായ 23കാരന്‍ സൂരജ് കൊല്ലപ്പെട്ടത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചിറ്റിശ്ശേരിയിലെ സൂരജിന്റെ വീട്ടിലെത്തിയാണ് മന്ത്രി, സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചത്.
നോര്‍ക്ക തലത്തില്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്നും സൂരജിന്റെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മാതാപിതാക്കള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.

അതേസമയം സൂരജിന്റെ കൊലപാതകികള്‍ അറസ്റ്റിലായി എന്ന് വിവരം ലഭിച്ചതായും ഈ വിവരം എംബസ്സി ബന്ധുക്കളോട് സ്ഥിരീകരിച്ചതായും
സൂരജിന്റെ അമ്മാവന്‍ സന്തോഷ് പറഞ്ഞു. വാക്കുതര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചപ്പോള്‍, പരുക്കേറ്റ സൂരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നും സൂരജിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News