സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

എറണാകുളം ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി.

ലിസി ജംഗ്ഷനില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തോട് ചേര്‍ന്ന് നടന്നതിനാല്‍ റോഡ് മുറിച്ചു കടക്കുന്ന വീട്ടമ്മയെ ബസ് ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയില്‍പ്പെടുകയുമായിരുന്നു. ബസ് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ്സിന്റെ മുന്‍ചക്രവും പിന്‍ചക്രങ്ങളും കയറിയറങ്ങി.

കണ്ടു നിന്നവര്‍ ഒച്ചവച്ചപ്പോള്‍ മാത്രമാണ് ബസ് ഡ്രൈവര്‍ അപകടവിവരം അറിഞ്ഞത്. ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് വെച്ച് തന്നെ വീട്ടമ്മ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നഗരമധ്യത്തിലെ ലിസി ജംഗ്ഷനില്‍ ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News