ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് റാന്നി, പഴവങ്ങാടി മണ്ഡലം കമ്മിറ്റിയാണ് തെറ്റായ രീതിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
എന്നാല്‍, അച്ചടിപ്പിശക് പറ്റിയതാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരണം. തീയതി തെറ്റായി രേഖപ്പെടുത്തിയത് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം കാസര്‍ക്കോട് ഡിസിസി റിപബ്ലിക്ക് ദിനത്തില്‍ പുറത്തിറക്കിയ ആശംസാ കാര്‍ഡില്‍ വി.ഡി. സവര്‍ക്കരുടെ ചിത്രം കൊടുത്തത് ഏറെ വിവാദമായിരുന്നു. ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആശംസാ കാര്‍ഡിലാണ് ഗാന്ധി വധത്തിലെ ഗൂഡാലോചന കേസില്‍ പ്രതിയായ സവര്‍ക്കര്‍ ഉള്‍പ്പെട്ടത്.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു ഈ സംഭവം. വിഷയം വന്‍ വിമര്‍ശനത്തിന് ഇടയായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here