ഭക്ഷ്യവിഷബാധ; പയ്യന്നൂരില്‍ പശു ചത്തു

കണ്ണൂര്‍ പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതില്‍ 4 പശുക്കള്‍ ഗുരുതരാവസ്ഥയിലാണ്.
പയ്യന്നൂര്‍ എല്‍ ഐ സി ജംങ്ഷന് സമീപത്തെ ക്ഷീര കര്‍ഷകന്‍ അനിലിന്റെ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സമീപത്തെ ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കിവന്ന ഭക്ഷണം പശുക്കള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പശുക്കള്‍ക്ക് ശാരീരിക അസ്വസ്ഥത തുടങ്ങിയത്. അമിതമായ അളവില്‍ പഴകിയ ഭക്ഷണം കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനം. സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെ.വി. സന്തോഷ് കുമാറിന്റെ നേതൃത്ത്വത്തിലാണ് ചികിത്സ നടത്തുന്നത്.

കറവപശു ഉള്‍പ്പെടെ പത്തോളം പശുക്കള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ നാല് പശുക്കിടാക്കളുമുണ്ട്. വിഷബാധയേറ്റ പശുക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News