പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

മലപ്പുറത്തു പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചു. 2021 ലാണ് കേസിനാസ്പദമായ സംഭവം.

മകളെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവിനെതിരായ കോടതി വിധി. കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയുo അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.

കുട്ടിയുടെ അഞ്ച് മാസം പ്രായമായ ഗര്‍ഭം അലസിപ്പിച്ചു. പിന്നീട് ഡി എന്‍ എ ടെസ്റ്റിലടക്കം പിതാവാണ് കുറ്റക്കാരനെന്ന് സ്ഥിരീകരിച്ചു. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്രസ അധ്യാപകന്‍ കൂടിയാണ് പ്രതി. ഇരയ്ക്കു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ സോമസുന്ദരം ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News