രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിലാണ് മുരളി വിജയ് ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞത്. 61 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 3982 റണ്‍സാണ് താരം അടിച്ചെടുത്തത്. 38.29 ആണ് ശരാശരി. 12 സെഞ്ചുറി നേടിയിട്ടുണ്ട്. 17 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു.

339 റണ്‍സാണ് സമ്പാദ്യം. ഒമ്പത് ടി20 മത്സരങ്ങില്‍ 169 റണ്‍സും നേടി.ഒമ്പത് ടി20 മത്സരങ്ങില്‍ 169 റണ്‍സും നേടി. 2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് 38കാരന്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞത്. ‘ഒരുപാട് നന്ദിയോടെ, വിനയത്തോടെ ഇന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നു. ഇന്ത്യന്‍ ടീമിനൊപ്പം 2002 മുതല്‍ 2018 വരെയുള്ള കാലയളവ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏടായിരുന്നു’, അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News