തൃശ്ശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News