16 വയസുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്കെതിരെ കേസ്

മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. മുംബൈ താനെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16-കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിയാണ് പ്രതി. ഇവർക്കെതിരെ മുംബൈ കോല്‍സേവാഡി പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മൂന്ന് കുട്ടികളുള്ള പ്രതി 16-കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന ഇവര്‍ 16-കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16-കാരന് അശ്ലീലവീഡിയോകള്‍ കാണിച്ചുനല്‍കിയതായും പലപ്പോഴും സ്‌കൂളില്‍ പോകാതെ 16-കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here