ജനമൈത്രി നാടകം ‘തീക്കളി’ നൂറു വേദി പിന്നിട്ടു

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽകരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ നാടകം നൂറു വേദികള്‍ പൂര്‍ത്തിയാക്കി. നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്നു.

മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗം സംബന്ധിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനാണ് ‘തീക്കളി’ എന്ന പേരില്‍ നാടകം ജനമൈത്രി പൊലീസ് തയ്യാറാക്കി അവതരിപ്പിക്കുന്നത്. ജനമൈത്രി നാടക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍.നിശാന്തിനി ആശയം നല്‍കിയ നാടകം ഇതിനകം അരലക്ഷം കുട്ടികള്‍ കണ്ടു.

സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ കാരേറ്റ് ആണ്. ജനമൈത്രി ഡയറക്ടറേറ്റ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജും ഡിറ്റക്ടീവ് ഇന്‍സ്പെക്ടറുമായ എസ്.എസ്.സുരേഷ് ബാബുവാണ് നാടകത്തിലെ കവിതകള്‍ രചിച്ചത്.

ഫോട്ടോക്യാപ്ഷന്‍ : മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗം സംബന്ധിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിന് ജനമൈത്രി പോലീസ് തയ്യാറാക്കിയ ‘തീക്കളി’ എന്ന നാടകത്തിലെ ഒരു രംഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News