7 വര്‍ഷമായി മറ്റൊരു വ്യക്തിയുടെ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍

ഏഴുവര്‍ഷമായി മറ്റൊരു വ്യക്തിയുടെ മേല്‍വിലാസം ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെയില്‍ ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പൊലീസ് പിടിയില്‍. കൊല്ലം സ്വദേശി പ്രശാന്താണ് പൊലീസ് പിടിലായത്.

പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് കൊല്ലം സ്വദേശിയായ പ്രശാന്ത് അറസ്റ്റിലാകുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി ഒളവില്‍ പോകുകയായിരുന്നു.സഹോദരന്റെ ചികിത്സക്കായി അടൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുമ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി പ്രശാന്ത് പരിചയപ്പെടുന്നത്.

തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ സ്വദേശമായ കടയ്ക്കലിലില്‍ അടക്കം 6 സ്ഥലങ്ങളില്‍ ദിവസങ്ങളോളം പൊലീസ് താമസിച്ചു വരെ അന്വേഷണം നടത്തിയില്ലെങ്കിലും പ്രതിയെപ്പറ്റി യാതൊരു തുമ്പും കിട്ടിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട 10,000 ത്തോളം ഫോണ്‍കോളുകളാണ് പൊലീസ് പരിശോധിച്ചത്. 2016ല്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന് ആര്‍ നിശാന്തിനി ഐ പിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.

ആറു വര്‍ഷം നീണ്ടുന്ന അന്വേഷണത്തിനോടുവില്‍ 2022 ലാണ് പ്രതിക്കായുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്. ആലുവയില്‍ പ്രതിയെത്തിയെന്ന് വിവരം ലഭിച്ച പൊലീസ് എറണാകുളം ജില്ലയില്‍ വിശദമായി അന്വേഷണം നടത്തി. തുടര്‍ന്നു തന്റെ അതേ പേരുള്ള എറണാകുളം കുന്നത്തുനാട് സ്വദേശിയുടെ തിരിച്ചറിയല്‍ രേഖകളും, മേല്‍വിലാസവും ഉപയോഗിച്ച് പ്രതി പ്രശാന്ത് ആള്‍മാറാട്ടം നടത്തി ജീവിക്കുകയായിരുന്നു പൊലീസ് കണ്ടെത്തി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്ന് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2016 പെരുമ്പാവൂരില്‍ എത്തിയ പ്രശാന്ത് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ഇടുക്കി, തൃശൂര്‍, അങ്കമാലി, എന്നിവിടങ്ങളില്‍ ഒളിവില്‍ അതിഥി തൊഴിലാളികളോടപ്പം ഒളിവില്‍ കഴിഞ്ഞു.അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് റ്റി ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഏഴുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ തന്ത്രപൂര്‍വം കുടിക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News