ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’

മാസ്റ്റര്‍, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67ലാണ് നടനുമായി കൈകോര്‍ക്കുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദളപതി വിജയ് സാറിനോടൊപ്പം വീണ്ടും ഒരുമിക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആണിതെന്ന് നിര്‍മാണ കമ്പനി അറിയിച്ചിട്ടുണ്ട്. എസ്.എസ്. ലളിത് കുമാര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ബോക്‌സ് ഓഫീസില്‍ വിജയക്കൊടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനഗരാജിന്റെയും റീയൂണിയന്‍ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയില്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍ നാലാമതും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം താരങ്ങളെയും മറ്റു അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡി ഓ പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, ആര്‍ട്ട് : എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. ദളപതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here