വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ എരുമപ്പെട്ടി കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സിയും സ്ഥല ഉടമയും കസ്റ്റഡിയില്‍. ലൈസന്‍സി ശ്രീനിവാസന്‍, ഉടമ സുന്ദരാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് കേസ്.

സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News