പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ന് സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗം കൂടിയാണ്.രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിവിവരങ്ങൾ അടങ്ങിയ സാമ്പത്തിക സർവേയും ആദ്യദിവസമായ ഇന്ന് സഭയിൽ വെക്കും.’

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ച വ്യാഴാഴ്ച ഇരുസഭകളിലും ആരംഭിക്കും. അതേസമയം നാളെ ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. 2024 പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രസർക്കാരിൻറെ സമ്പൂർണ്ണ ബജറ്റ് കൂടിയാണിത്.

ആദ്യ ഘട്ടം ഇന്നാരംഭിച്ചു അടുത്ത മാസം 14 ന് അവസാനിക്കും. മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ് രണ്ടാംഘട്ടം സഭ .വിലക്കയറ്റം , തൊഴിലില്ലായ്മ , ജാതി സെൻസസ് ,ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News