മതത്തിൻ്റെ പേരുകളുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടുള്ള ഹർജിയിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. മതത്തിൻ്റെ പേരുണ്ടെന്ന കാരണത്താൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് മുസ്ലിം ലീഗ് ഹർജിയിൽ പറഞ്ഞു.75 വർഷത്തെ പ്രവർത്തന പാരമ്പര്യത്തെ കുറിച്ച് വിശദമായി വിവരിച്ചതുകൊണ്ടാണ് മുസ്ലീം ലീഗ് എതിർപ്പ് സത്യവാങ്മൂലം സമർപ്പിച്ചത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വ്യക്തിയുടെ അന്തസ്സും ഉറപ്പുവരുത്തി സാഹോദര്യം ഉറപ്പുവരുത്തുകയെന്നത് പാർട്ടി ഭരണഘടനയുടെ ആമുഖത്തിലുള്ള മാർഗനിർദേശക തത്വമാണ്. കേരളത്തിലെ 100ലേറെ പാർട്ടി ജനപ്രതിനിധികൾ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരാണ്.സ്വതന്ത്ര ഇന്ത്യയിൽ 1948 മാർച്ച് 10 മുതൽ രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചു ഭരണഘടനാപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്ലിം ലീഗ്. ഭരണഘടനാ അസംബ്ലിയിലും പാർലമെന്റിലും പാർട്ടിയുടെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിപദവും മുസ്ലീംലീഗിനെ തേടിയെത്തിയത് പൊതുസമൂഹം പാർട്ടിക്ക് നൽകിയ അംഗീകാരമാണ്. സ്വതന്ത്ര ഇന്ത്യയിൽ 1948 മാർച്ച് 10 മുതൽ രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചു ഭരണഘടനാപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്ലിംലീഗ്. ഭരണഘടനാ അസംബ്ലിയിലും പാർലമെന്റിലുംലീഗിന്റെ പ്രാതിന്ത്യം തിനിധി ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിപദവും മുസ്ലീംലീഗിനെ തേടിയെത്തിയത് പൊതുസമൂഹം പാർട്ടിക്ക് നൽകിയ അംഗീകാരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം നിയമസഭകളിലും പാർട്ടിക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. ഹിന്ദു, എരേകസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറിലധികം ജനപ്രതിനിധികൾ മുസ്ലീംലീഗിലുണ്ട്. വിവിധ ജാതി, മത വിഭാഗങ്ങളിൽ ഉൾപ്പെട്ട ചിത്രം പേർ പാർട്ടിയുടെ ഭാഗമാണ്. മുസ്ലിം ലീഗിൻ്റെ പ്രതിനിധികളായി നിയമസഭയിലേക്ക് മത്സരിക്കുന്നവരും മുസ്ലിം മതക്കാർ മാത്രമല്ല. എം. ചടയൻ, കെ.പി രാമൻ, യു.സി രാമൻ എന്നിവരെല്ലാം നിയമസഭാംഗങ്ങളായത് മുസ്ലിം ലീഗ് പ്രതിനിധികളായി ആണെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. വ്യക്തമാക്കി.
മതനാമമുള്ള രാഷ്ട്രീയ പാർട്ടിക്ക് രജിസ്ട്രേഷൻ നിഷേധിക്കുന്നതിന് 1994ൽ ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുവെങ്കിലും സ്വാഭാവിക ചരമമടഞ്ഞുവെന്ന് മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മതേതരത്വം, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ പേരിലെഴുതി പ്രദർശിപ്പിക്കാനുള്ളതല്ല.ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ളതാണ്. രാജ്യത്തെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളോട് ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ച് മുസ്ലിംങ്ങളുടെ സാംസ്കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ലീഗിൽ അന്തർലീനമായതാണ് മതേതരത്വം.തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നിരന്തരം കാമ്പയിൻ നടത്തുന്ന പാർട്ടിയാണ് മുസ്ലിംലീഗ് എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഹിന്ദു മതം സ്വീകരിച്ച് പേര് മാറ്റി തീവ്ര ഹിന്ദുത്വ നേതാവായി മാറിയ മുൻ ഉത്തർപ്രദേശ് ശിയാ വഖഫ് ബോർഡ് ചെയർമാൻ ജിതേന്ദ്ര ത്യാഗി മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ സമർപ്പിച്ച ഹർജിയിലാണ് മുസ്ലിം ലീഗ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here