മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം; നായയെ ആക്രമിച്ച് കൊന്നു

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലി ഇറങ്ങിയെന്ന് സംശയമുള്ളത്. നാട്ടിലിറങ്ങിയ പുലി പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്ത് നായയെ ആക്രമിച്ചു. വളര്‍ത്ത് നായയെ ആക്രമിച്ച് കൊന്നത് പുലിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടിരുന്നു.

അതേസമയം ക‍ഴിഞ്ഞയാ‍ഴ്ച മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തിരുന്നു.കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലായിരുന്നു പുലി കുടുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News