ഉത്തർപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് ജയിൽമോചിതനായേക്കും. ഇന്ന് വൈകീട്ടോടെ അല്ലെങ്കിൽ അടുത്ത ദിവസം തന്നെ കാപ്പന് ജയിൽമോചിതനാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ കെഎസ് മുഹമ്മദ് ദാനിഷ് പറഞ്ഞു.
2022 ഡിസംബർ 23നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസിൽ അലഹാബാദ് ഹൈകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്.തുടർന്ന് വിചാരണക്കോടതി രണ്ട് യുപി സ്വദേശികളുടെ ഒരു ലക്ഷം രൂപ ആൾജാമ്യം വേണമെന്ന വ്യവസ്ഥ നിശ്ചയിക്കുകയായിരുന്നു. ആൾജാമ്യത്തിന് പ്രസ്ക്ലബ് ഓഫ് ഇന്ത്യയും ജമാഅത്ത് ഇസ്ലാമി ഹിന്ദും മുൻകൈയെടുത്തു.
തുടർന്ന് ഇഡി ചുമത്തിയ കേസിലും ആൾജാമ്യക്കാരുടെ രേഖ പരിശോധന നടപടികൾ പൂർത്തിയായി. യു പി സ്വദേശിയായ മാധ്യമപ്രവർത്തകനടക്കം രണ്ട് വ്യക്തികളാണ് ഇഡി കേസിൽ ആൾജാമ്യം നിൽക്കുന്നത്. ജാമ്യനടപടികൾ പൂർത്തിയാക്കാൻ ഇരുവരും ഇന്ന് കോടതിയിൽ ഹാജരാവും.
യുഎപിഎ ചുമത്തിയ കേസിൽ സുപ്രീംകോടതി സെപ്തസെപ്റ്റംബർ 9 ന് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ലഖ്നൗ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ രൂപ്രേഖ വർമ, യു.പി സ്വദേശി എന്നിവരായിരുന്നു ഈ കേസിൽ ആൾ ജാമ്യം നിന്നത്.ഇവർ സമർപ്പിച്ച രേഖകളുടെ പരിശാധന നടപടികളും ജാമ്യ നടപടികളും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here