കോൺഗ്രസിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്തണമെന്ന് എകെ ആൻറണി

വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടിയതുകൊണ്ടാണ് മഹാത്മാഗാന്ധിയെ മതഭ്രാന്തന്മാർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിത്തന്നെ മഹാത്മാഗാന്ധിയുടെ ഓ‍ർമ്മകൾ ആവേശം പകരുന്നതാണ് എന്നും ആൻ്റണി പറഞ്ഞു.മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുൽ ഗാന്ധി യാത്ര നടത്തിയത്. എല്ലാവരെയും ചേർത്തുനിർത്തി സ്നേഹത്തിന്റെയും സൗഹാ‍ർദ്ദത്തിന്റെയും സന്ദേശം പകർന്ന് അവരിൽ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂ‍ർത്തിയാക്കുന്നത് എന്നും എ കെ ആന്റണി പറഞ്ഞു പറഞ്ഞു.

രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് യാത്രയുടെ സമാപനം. രണ്ടാം ഘട്ടത്തിൽ വ‍ർഗീയ ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയും. രണ്ടാം ഘട്ടം പൂ‍ർത്തിയാകുമ്പോഴാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. വിശാല ജനാധിപത്യ ഐക്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ശ്രമിച്ചത്.

പാർട്ടിയിൽ നിന്നും വിവിധ ഘട്ടങ്ങളിൽ അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യം ഇല്ലാത്തവരെയും കോൺഗ്രസ് ഒപ്പം നിർത്തണമെന്ന് ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേരാതിരുന്നവർ ഭാവിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻ്റണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News