ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് മധ്യപ്രദേശില്‍ തുടക്കമായി. ആദ്യദിനം പെണ്‍കുട്ടികളുടെ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഹരിയാനയെ നേരിടും.

ഫെബ്രുവരി 11 വരെ മദ്യപ്രദേശിലെ വിവിധ നഗരങ്ങളിലായിട്ടാണ് യൂത്ത് ഗെയിംസിന് നടക്കുക. അത്്‌ലറ്റിക്‌സ് അടക്കം 27 ഇനങ്ങളിലാണ് മത്സരം. ആറായിരം കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 285 അംഗ സംഗമാണ് മദ്യപ്രദേശിലെത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളുടെ വോളിബോളില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു. കേരളം ഇന്ന് ഹരിയാനയുമായി ഏറ്റുമുട്ടും. ഉത്തര്‍പ്രദേശാണ് ഗ്രൂപ്പിലെ മറ്റോരു ടീം. ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍, തുടങ്ങി 17 ഇനങ്ങളില്‍ കേരളം മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ നടന്ന നാലാമത് ഗെയിംയില്‍ ഹരിയാനയായിരുന്നു. ജേതാക്കള്‍. 18 സ്വര്‍ണ്ണം നേടിയ കേരളം അഞ്ചാമതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News