ഷാരൂഖ് നട്ടെല്ലുള്ള മനുഷ്യൻ: അനുരാഗ് കശ്യപ്

നടൻ ഷാരൂഖ് ഖാൻ ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യനെന്ന് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. എല്ലാത്തിലും നിശബ്ദത പാലിക്കുന്ന, ഏറ്റവും പ്രതിരോധശേഷിയും സത്യസന്ധതയുമുള്ള മനുഷ്യനാണ് ഷാരൂഖ് ഖാനെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാത്തിലും നിശ്ശബ്ദനായിരിക്കുന്ന അദ്ദേഹം സ്‌ക്രീനിലൂടെ ഉറക്കെ സംസാരിച്ചുവെന്നും അത് മനോഹരമാണെന്നും പത്താൻ സിനിമാ വിവാദവുമായി ബന്ധപ്പെടുത്തി അനുരാഗ് കശ്യപ് പ്രതികരിച്ചു.

അദ്ദേഹത്തെ പോലെ സ്വന്തം ജോലിയിലൂടെ സംസാരിക്കണമെന്നും അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്ന് ഷാരൂഖ് പഠിപ്പിക്കുകയാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

അതേസമയം, ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പത്താൻ . കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 542 കോടിയാണ് പത്താൻ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമായുള്ള കളക്ഷനാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News