ബസിനടിയിലേക്ക് തെറിച്ചുവീണ് യുവതി; മുടി മുറിച്ചെടുത്ത് അത്ഭുതകരമായ രക്ഷപ്പെടല്‍

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയില്‍ യുവതിയുടെ മുടി ബസിന്റെ ചക്രത്തിനിടയില്‍ കുരുങ്ങുകയും സമീപത്തുള്ള തട്ടുകടക്കാരന്‍ മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്ത് ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.

കുറിച്ചി സ്വദേശിനി അമ്പിളിയാണ് വലിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അമ്പിളി കാല്‍വഴുതി ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി അത്ഭുതകരമായി രക്ഷപ്പെട്ടു.

ബസിന്റെ ടയറിനിടയില്‍ മുടി കുടുങ്ങിയ അമ്പിളിയെ രക്ഷിക്കാന്‍ സമീപത്തായി തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി. കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ അമ്പിളിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായ അമ്പിളിയ്ക്ക് സാരമായ മറ്റു പരുക്കുകളൊന്നുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News