സമ്പദ് വ്യവസ്ഥയുടെ ലോകത്ത് നിന്നും ആശ്വാസകരമായ വാർത്തകളാണ് വരുന്നത്: പ്രധാനമന്ത്രി

കേന്ദ്ര ബജറ്റിൽ സാധാരണക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കുമാണ് ബജറ്റിൽ മുൻഗണനയെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു പ്രധാനമന്ത്രി.

സമ്പദ്‌വ്യവസ്ഥയുടെ ലോകത്ത് നിന്നുള്ള ആശ്വാസകരമായ വാർത്തകൾ ശുഭസൂചകവും പ്രതീക്ഷകൾ നൽകുന്നതുമാണ് എന്നും മോദി അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റ് നോക്കുന്നു പ്രതിപക്ഷം കൃത്യമായ തയ്യാറെടുപ്പോടെ ക്രിയാത്മക ചർച്ചയ്ക്കായി എത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദിരാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിൽ നടത്തുന്ന ആദ്യ പ്രസംഗമാണിന്ന്.രാഷ്ട്രപതിയുടെ അഭിസംബോധന രാജ്യത്തെ സ്ത്രീകൾക്കുള്ള അംഗീകാരം എന്നും പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News