ഇ-സഞ്ജീവനി വഴി നഗ്നതാ പ്രദര്‍ശനം;യുവാവ് പിടിയില്‍

രോഗിയെന്ന വ്യാജേന ഇ- സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്ത് പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ശുഹൈബ്(21) ആണ് പൊലീസ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് മുന്നിലാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇയാള്‍ വെബ്‌സൈറ്റില്‍ കയറിയ ശേഷം മുഖം കാണിക്കാതെ ഡോക്ടര്‍ക്ക് നേരെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഡോക്ടറുടെ പരാതിയില്‍ പത്തനംതിട്ട സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വ്യാജ ഐ ഡി ഉണ്ടാക്കിയാണ് ഇയാള്‍ ഇ- സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News