അത് ചെയ്യാൻ പാടില്ലായിരുന്നു; തൻ്റെ തെറ്റ് ഏറ്റ് പറഞ്ഞ് മെസി

ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻൻ്റിനെതിരെ നടന്ന മത്സരത്തിൽ ഡച്ച് പരിശീലകൻ വാൻഗാലിനു നേരെ കാണിച്ച പരിഹാസ ആംഗ്യം തെറ്റായിപ്പോയി എന്ന് സമ്മതിച്ച് അർജൻ്റീനൻ ക്യാപ്റ്റൻ ലയണൽ മെസി.യഥാർത്ഥത്തിൽ അത് അറിഞ്ഞുചെയ്തതല്ല എന്നാണ് താരത്തിൻ്റെ വിശദീക കം

കളിക്ക് മുമ്പ് വാൻഗാൽ പറഞ്ഞതൊക്കെ തന്റെ മനസ്സിലുണ്ടായിരുന്നുവെന്നത് സത്യമാണ്.എനിക്കത് ഇഷ്ടമായിട്ടുമില്ല. ആ സമയത്ത് അങ്ങനെ ചെയ്യേണ്ടി വന്നു. അദ്ദേഹം പറയുന്നത് കേൾക്കുന്നില്ലേ എന്ന് ചില സഹതാരങ്ങൾ ചോദിക്കുകയും ചെയ്തു എന്ന് മെസി വ്യക്തമാക്കി

2-0ന് അർജൻ്റീന മുന്നിലെത്തിയ സമയത്തായിരുന്നു അത് സംഭവിച്ചത്. കളിക്കളത്തിൽ ഏറ്റവും കടുത്ത സമ്മർദങ്ങൾക്കു നടുവിലാകും ഉണ്ടാകുക. ഉദ്വേഗകരമായ നിമിഷങ്ങളിൽ എല്ലാം വളരെ എളുപ്പത്തിലാണ് വന്നുപോകുന്നത്. ഒന്നും ആലോചിച്ചുചെയ്യാൻ സമയമുണ്ടാകില്ല. അതങ്ങനെ സംഭവിച്ചുപോയി മെസി പറഞ്ഞു.മത്സരത്തിനിടയിൽ ​ടെ ഡച്ച് ഫോർവേഡ് വൂട്ട് വേഗ്ഹോഴ്സ്റ്റിനോട് പുറത്ത് പോകാൻ പറഞ്ഞതും ശരിയായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കു ശേഷം നൽകിയ അഭിമുഖത്തിൽ വേഗ്ഹോഴ്സ്റ്റിനെ വിഡ്ഢിയെന്ന് മെസി വിളിച്ചിരുന്നു. ഡച്ച് ടീമിനെ ഒപ്പമെത്തിച്ച രണ്ടു ഗോളുകളും വേഗ്ഹോഴ്സ്റ്റിന്റെ ബൂട്ടുകളിൽനിന്നായിരുന്നു പിറന്നത്.മത്സരത്തിന് ശേഷമുള്ള കാര്യങ്ങളെപ്പറ്റി പിന്നീട് വേഗ്ഹോഴ്സ്റ്റും പ്രതികരിച്ചിരുന്നു. മെസ്സിക്ക് കൈകൊടുക്കാൻ ചെന്നെങ്കിലും അരിശത്തിലായിരുന്നുവെന്നും ഹസ്തദാനത്തിന് സമ്മതിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറിയ കളിയിൽ ആദ്യം ഗോളുകളടിച്ച് മുന്നിലെത്തിയ അർജൻ്റീന ഒടുവിൽ ഷൂട്ടൗട്ടിൽ കളി ജയിക്കുകയായിരുന്നു. മെസിയെ പിടിച്ചുകെട്ടാനുള്ള ഉത്തരം തന്റെ പക്കലുണ്ടെന്നും 2014ൽ ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നിന്നപ്പോൾ മെസിക്ക്ക്ക് പന്തു പന്തിൽ തൊടാൻ പോലും കഴിഞ്ഞില്ല എന്നായിരുന്നു വാൻ ഗാൽ മത്സരത്തിന് മുമ്പ് പറഞ്ഞത് പറഞ്ഞത്.

മത്സരത്തിനിടയിൽ വാൻഗാലിനു മുന്നിൽ മുൻ അർജന്റീനൻ മിഡ്ഫീൽഡർ റിക്വൽമിയെ അനുകരിച്ചായിരുന്നു മെസ്സിയുടെ പരിഹാസം. വാൻഗാൽ ബാഴ്സ പരിശീലകനായിരിക്കെ റിക്വൽമിയെ ടീമിൽനിന്ന് പുറത്താക്കിയിരുന്നു. പഴയ റിക്വൽമി ഗോളാഘോഷം വാൻ ഗാലിനെ ഓർമിപ്പിച്ചായിരുന്നു മെസ്സിയുടെ അന്ന് ഗോൾ ആഘോഷിച്ചത്.

കോച്ചിന്റെ വിവാദ നടപടികളുടെ പേരിൽ പഴിയേറെ കേട്ട മത്സരമായിരുന്നു അർജൻ്റീന – നെതർലൻ്റ് പോരാട്ടം. നെതർലൻ്റ് താരത്തെ പുറത്താക്കുകയും മറ്റു 14 പേർക്ക് കാർഡ് റഫറി കാർഡ് നൽകുകയും ചെയ്തു. പരിശീലകരിലൊരാളാൾക്കും മത്സരം നിയന്ത്രിച്ചറഫറി മാറ്റ്യു ലഹോസ് കാർഡ് നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News