ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

പ്രശസ്ത മതപണ്ഡിതനും മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. രാവിലെ ഒന്‍പതിന് തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം. സഖബറടക്കം വൈകുന്നേരം അഞ്ചിന് ആലപ്പുഴ നൂര്‍ വരവുകാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മലബാറിലടക്കം മതപ്രഭാഷണ വേദികളില്‍ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്നി.

വ്യത്യസ്ത പ്രഭാഷണശൈലി കൊണ്ട് യൗവനകാലം മുതല്‍ പ്രശസ്തി നേടിയ പണ്ഡിതനാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി ആറര പതിറ്റാണ്ട് കാലം മതപ്രഭാഷണ പരമ്പരകളില്‍ സജീവമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News