കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് നാശത്തിന്റെ വക്കിലായിരുന്നു. അതിനെ മികച്ച സിനിമാ പരിശീലന കേന്ദ്രമാക്കാനാണ് താന്‍ പരിശ്രമിച്ചതെന്ന് അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദളിത് വിരോധവും ജാതിവിവേചനവും എന്ന പ്രചാരണവും ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണെന്നും അടൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കി. മാധ്യമങ്ങള്‍ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടതെന്നും അടൂര്‍ പറഞ്ഞു.

ആത്മാത്ഥ സേവനം നടത്തുനവരെ കെട്ട് കെട്ടിക്കണം എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കര്‍ മോഹനെയോ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അടൂര്‍ ആരോപിച്ചു.

ഡയറക്ടറുടെ രാജിയോടെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും അത് കൂടുതല്‍ തീവ്രമാകുമെന്നും അടൂര്‍ പറഞ്ഞു. ശങ്കര്‍മോഹനെ പിന്തുണച്ചും വിദ്യാര്‍ത്ഥികളെ തള്ളിയുമാണ് അടൂരിന്റെ വിശദീകരണം.

ശങ്കര്‍ മോഹനെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അടൂര്‍ വ്യക്തമാക്കി. ശങ്കര്‍ മോഹനെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങള്‍ക്കിടെയാണ് ശങ്കര്‍ മോഹന്‍ രാജിവച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പായിരുന്നു ശങ്കര്‍ മോഹന്റെ രാജി.

സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ പ്രവര്‍ത്തന കാലാവധി മാര്‍ച്ച് 31 വരെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News